Wednesday, August 23, 2006

വെള്ളാരങ്കല്ലുകള്‍,,,,,,,,

പണ്ടെപ്പോഴോ കുറചുകാലം പാട്ടു പഠിചിരുന്നു.കുറെ രാഗങ്ങളുടെപേരെല്ലാം ഇപ്പോഴും ഓര്‍മയുണ്ട്‌. പിന്നെ ഷഡ്‌ജം,രിഷഭം,ഗാന്ധാരം...മധ്യമം...പഞ്ചമം...ധൈവതം,നിഷാദം. പിന്നെപ്പിന്നെസംഗീതമെല്ലാം നഷ്‌ടപ്പെട്ടു.ശ്രുതിയും രാഗവുമൊന്നും നേരെയാവില്ല എന്നായി. ഈ കടല്‍ കാണാന്‍ വന്ന ദിവസം തന്നെയാണു സീതയെകണ്ടുമുട്ടിയത്‌. വെള്ളാരങ്കല്ലുപ്പൊലെവെളുത്തുമെലിഞ്ഞസീത. നല്ല ഭംഗിയുള്ള വെള്ളാരങ്കല്ലുകള്‍ പൊറുക്കിനടന്നുപോകുകയാണുസീത......."അല്ല, എന്താണിത്‌..? ഇതു പൊതുസ്വത്തൊന്നുമല്ല.ഇങ്ങനെ കണ്ണില്‍ കണ്ടവരല്ലാം പൊറുക്കിക്കൊണ്ടുപോയാലോ... അടുത്ത്‌ ചെന്ന് പറഞ്ഞപ്പോള്‍ . ക്ഷമിക്കണം.. എന്നു പറഞ്ഞിട്ട്‌ അവള്‍ ഓടിപ്പോഴി. "ഏയ്‌,സാരമില്ലാ...പിന്നാലെനിന്നുനാന്‍ വിളിചുപറഞ്ഞു. പിന്നെ സീതയെ കണ്ടപ്പോള്‍,കടലോരത്ത്‌ നെറ്റിയില്‍ വിരലുകള്‍ അമര്‍ത്തിവചു ഇരിക്കുകയാണു.. ."എന്തുപറ്റിഎന്റെസീതകുട്ടിക്ക്‌"...? അവളുടെ അരികില്‍ ഇരുന്നുകൊണ്ട്‌ ചോദിചു. "തലവേദനയാ..." ഇതാണോ...എന്റെ കൈയില്‍ ഒരു മന്ത്രമുണ്ട്‌ ആമന്ത്രം ചൊല്ലിയാല്‍ എന്റെ സീതക്കുട്ടിയുടെ തലവേദ "ഭും"...എന്ന ശബ്ദത്തോടെ ഭൂമിയുടെ അടിയിലേക്ക്‌ പോകും........ അവള്‍ എന്നെ നോക്കി ചിരിചു. ഞാന്‍ മരുന്ന് തേചിരിക്കുകയാണു...രവി"കുറചുനേരം അപ്പുറത്തേവിടേയ്‌ക്കെങ്കിലും ഒന്നു മാറിനിന്നാല്‍ മതി,എല്ലാം ശരിയായിക്കോളും" അവള്‍ പറഞ്ഞു. പറയുന്നതുകേട്ടാല്‍ ഞാനാണു വേദനയുടെകാരണം എന്നു തോന്നുമല്ലോ...? പഴയ കണ്ണുനീരാണ തലവേദനയ്‌ക്കുള്ളമരുന്ന്.അതുനന്നായി നെറ്റിയില്‍ പുരട്ടിയാല്‍ മതി. എന്ന് പറഞ്ഞുക്കെണ്ട്‌ ഞാന്‍ മാറിനിന്നു. മാറിയോ".. തലവേദന" ഞാന്‍ വിളിചു ചോദിചു.കുറേശ്ശെഭേദമായി... "എന്നാല്‍ ഞാനൊരു....... 'രസികന്‍ ചോദ്യചോദിക്കട്ടെ...എന്നല്ലേ....? ചിരിചുക്കൊണ്ടു കളിയാക്കിചോദിചതാ..അവള്‍ "ഒരു രാക്ഷസനി ഒരുദിവസം മൂന്ന് ആനകളെ കിട്ടി" ഞാന്‍ അവളുടെ അടുത്തേക്കുചേര്‍ന്നിരുന്നുകൊണ്ട്‌ പറഞ്ഞുതുടങ്ങി"ഒരു ആണും രണ്ട്‌ പെണ്ണും.പിറ്റേദിവസം പൊരിചുതിന്നാമെന്നുകരുതി നമ്മുടെരാക്ഷസന്‍ മൂന്നിനെയും ഒരു ഭരണിയിലിട്ട്‌ അടചുവചു. അങ്ങനെ കുറച്‌ സമയം കഴിഞ്ഞു. ആണാനമെല്ലെ ഒറു പിടിയാനയുടെ അടുത്തുചെന്ന് ഒരു ഉമ്മതന്നാല്‍ രക്ഷപ്പെടാനുള്ള വഴി പറഞ്ഞുതരാം എന്നു പറഞ്ഞു.പെണ്ണാന സമ്മതിചു.ഉമ്മകിട്ടിക്കഴിഞ്ഞപ്പോള്‍ ആണാന ഞാനെല്ലാം വെറുതെ പറഞ്ഞതാണല്ലോ.എന്നായി.പിന്നെ കുറചുകൂടികഴിഞ്ഞപ്പോള്‍ മറ്റേ പെണ്ണാനയുടെ അടുത്തുപോയി, ഞാന്‍ ആ പെണ്ണിനുപറഞ്ഞുകൊടുത്തില്ലെങ്കിലും നീ ഒരു ഉമ്മതന്നാല്‍ നിനക്കു മാത്രം കാണിചുതരാം രക്ഷപ്പെടാനുള്ളവഴി,എന്നു പറഞ്ഞു,അങ്ങനെ അതിനെയും പറ്റിഛു......" അവസാനം പിറ്റേദിവസം രാവിലെയായപ്പോഴേക്കും പിടിയാന രണ്ടും രക്ഷപ്പെട്ടിരിന്നു.ഭരണിയില്‍ ആണാന മാത്രംബാക്കി.എന്താണുണ്ടായതെന്ന് പറയാന്‍പറ്റുമോ എന്റെ സീതകുട്ടിക്ക്‌..........?പുരികം ചുളിഛും ചുണ്ടുകൂര്‍പ്പിഛും കണ്ണുകള്‍ അമര്‍ത്തിഛിമ്മിയും..... പലവിധത്തില്‍ ആലോചിഛുനോക്കുന്നതിനെ ഞാന്‍ കളിയാക്കിക്കൊണ്ടിരുന്നു.എന്തായാലും ഉത്തരം കിട്ടിയില്ല .തോറ്റു എന്നു മൂളിക്കൊണ്ടിരുന്നു. "അറിയില്ലല്ലോ,തീര്‍ഛയല്ലേ...." തോറ്റു തുന്നം പാടിയില്ലേ?" ങ്‌ഹാ..... തൊപ്പിയിട്ടില്ലേ?,,,,, "ഒന്നുപറയുണ്ടോ വേഗം"... "പരയാം ഒരു....? എന്ത്‌?.... ഒരു ഉമ്മതന്നല്‍ പറഞ്ഞുതരാം..... (തുടരും)

0 Comments:

Post a Comment

Links to this post:

Create a Link

<< Home

myspace


myspace graphics


http://gcc.gnu.org/gcc.png
Free Hit Counters
Website Counter