Sunday, August 20, 2006

എക്‍സ്‌പ്രസ്സ്‌ ഹൈവേ,,,,,,,,,

റോഡ്‌ വന്നാല്‍ നാട്‌ തകരുമെന്ന് പറയാന്‍ കടുത്തതെലിക്കട്ടി വേണമെന്നായിരുന്നു നാമെക്കെ വിചാരിചത്‌.5മീറ്റര്‍ മുതല്‍ 12മീറ്റര്‍ വരെ ഉയരം ഉണ്ടാകുമത്രെ നിര്‍ദ്ദിഷ്‌ട എക്‍പ്രസ്‌ ഹൈവേക്ക്‌.അങ്ങനെവന്നാല്‍ ഒരു ഭാഗത്തുകൂടി പോകുന്ന "ആന "സവാരി മറുഭാഗത്തുള്ളവര്‍ കാണില്ലത്രെ.ഇത്‌ നമ്മുക്ക്‌ ടുറിസം വരുമാനത്തെ പ്രതികൂലമായിബാധിക്കുമെന്നതിലാണ്‍ ചിലരുടെ ദു:ഖം.ചില പഞ്ചായത്തുകള്‍ ഭാഗികമായും ചിലത്‌ പൂര്‍ണ്ണമായും ഭാഗിക്കപ്പെടുമെന്നാണ്‍ ഒരു ബേജാര്‍. നമ്മുടെ ബെഡ്‌റൂമുകള്‍ക്ക്‌. നടുവിലൂടെ വിഭജനം നടന്നിട്ട്‌ യാതെരു കുഴപ്പവും ഉണ്ടായില്ലന്ന് ആ വിഭജനത്തിനുകാര്‍മ്മികത്വം വഹിച "സി.പി.എമ്മിനു "മനസ്സിലായില്ലെന്നണുനമ്മുക്ക്‌ മനസ്സിലാകുന്നത്‌. കേരളത്തില്‍ വരുമായിരുന്ന എക്‍സ്‌പ്രസ്‌ ഹൈവേക്ക്‌ 507കി.മീറ്റര്‍ നീളമാണുള്ളത്‌. 19സ്തലങ്ങളില്‍ വാഹനങ്ങള്‍ക്ക്‌ പുറത്ത്‌ കടക്കാനും കയറാനും പാതകളുണ്ടെന്ന് കണക്കും മാപ്പും കാണിചു പറഞ്ഞാലും നാട്‌സ്‌നേഹികള്‍ അട്ങ്ങുനില്ല. ഹൈവേ മറികടക്കാന്‍ 565 പാതകളുണ്ടാകും അരകിലോമീറ്റര്‍ പോലും നടക്കാനാവാത്തവരും മനസ്സില്ലാത്തവരും മടിയന്‍മാരാണെന്ന് പറയരുത്‌ .കാരണം അവര്‍ കടിനമായി നാടിനെ സ്‌നേഹിക്കുന്നതിനാല്‍ നടത്തംകാരണം ഭൂമിക്ക്‌ പരിക്കോ വേദനയോ വാരാനിടയുണ്ടെന്ന് വിചാരിചുകാണും.

1 Comments:

At August 21, 2006, Blogger Sivadas said...

റൊഡ് വന്നാല്‍ നാട് തകരുകയൊന്നുമില്ലെങ്കിലും അതിന്റെ എല്ലാ വശങളെക്കുറിച്ചും ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ഇപ്പോഴുള്ള റോഡുകള്‍ ശരിയായ രീതിയില്‍ നന്നാക്കിയാല്‍ തന്നെ പ്രശ്നങല്‍ ഏറെക്കുറെ തീരും. കൂടാതെ 5 മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ പോകേണ്ടി വരുന്നവര്‍ എത്ര പേരുന്‍ണ്ടാവും?
- ശിവദാസ്

 

Post a Comment

Links to this post:

Create a Link

<< Home

myspace


myspace graphics


http://gcc.gnu.org/gcc.png
Free Hit Counters
Website Counter