Wednesday, August 23, 2006

വെള്ളാരങ്കല്ലുകള്‍,,,,,,,,

പണ്ടെപ്പോഴോ കുറചുകാലം പാട്ടു പഠിചിരുന്നു.കുറെ രാഗങ്ങളുടെപേരെല്ലാം ഇപ്പോഴും ഓര്‍മയുണ്ട്‌. പിന്നെ ഷഡ്‌ജം,രിഷഭം,ഗാന്ധാരം...മധ്യമം...പഞ്ചമം...ധൈവതം,നിഷാദം. പിന്നെപ്പിന്നെസംഗീതമെല്ലാം നഷ്‌ടപ്പെട്ടു.ശ്രുതിയും രാഗവുമൊന്നും നേരെയാവില്ല എന്നായി. ഈ കടല്‍ കാണാന്‍ വന്ന ദിവസം തന്നെയാണു സീതയെകണ്ടുമുട്ടിയത്‌. വെള്ളാരങ്കല്ലുപ്പൊലെവെളുത്തുമെലിഞ്ഞസീത. നല്ല ഭംഗിയുള്ള വെള്ളാരങ്കല്ലുകള്‍ പൊറുക്കിനടന്നുപോകുകയാണുസീത......."അല്ല, എന്താണിത്‌..? ഇതു പൊതുസ്വത്തൊന്നുമല്ല.ഇങ്ങനെ കണ്ണില്‍ കണ്ടവരല്ലാം പൊറുക്കിക്കൊണ്ടുപോയാലോ... അടുത്ത്‌ ചെന്ന് പറഞ്ഞപ്പോള്‍ . ക്ഷമിക്കണം.. എന്നു പറഞ്ഞിട്ട്‌ അവള്‍ ഓടിപ്പോഴി. "ഏയ്‌,സാരമില്ലാ...പിന്നാലെനിന്നുനാന്‍ വിളിചുപറഞ്ഞു. പിന്നെ സീതയെ കണ്ടപ്പോള്‍,കടലോരത്ത്‌ നെറ്റിയില്‍ വിരലുകള്‍ അമര്‍ത്തിവചു ഇരിക്കുകയാണു.. ."എന്തുപറ്റിഎന്റെസീതകുട്ടിക്ക്‌"...? അവളുടെ അരികില്‍ ഇരുന്നുകൊണ്ട്‌ ചോദിചു. "തലവേദനയാ..." ഇതാണോ...എന്റെ കൈയില്‍ ഒരു മന്ത്രമുണ്ട്‌ ആമന്ത്രം ചൊല്ലിയാല്‍ എന്റെ സീതക്കുട്ടിയുടെ തലവേദ "ഭും"...എന്ന ശബ്ദത്തോടെ ഭൂമിയുടെ അടിയിലേക്ക്‌ പോകും........ അവള്‍ എന്നെ നോക്കി ചിരിചു. ഞാന്‍ മരുന്ന് തേചിരിക്കുകയാണു...രവി"കുറചുനേരം അപ്പുറത്തേവിടേയ്‌ക്കെങ്കിലും ഒന്നു മാറിനിന്നാല്‍ മതി,എല്ലാം ശരിയായിക്കോളും" അവള്‍ പറഞ്ഞു. പറയുന്നതുകേട്ടാല്‍ ഞാനാണു വേദനയുടെകാരണം എന്നു തോന്നുമല്ലോ...? പഴയ കണ്ണുനീരാണ തലവേദനയ്‌ക്കുള്ളമരുന്ന്.അതുനന്നായി നെറ്റിയില്‍ പുരട്ടിയാല്‍ മതി. എന്ന് പറഞ്ഞുക്കെണ്ട്‌ ഞാന്‍ മാറിനിന്നു. മാറിയോ".. തലവേദന" ഞാന്‍ വിളിചു ചോദിചു.കുറേശ്ശെഭേദമായി... "എന്നാല്‍ ഞാനൊരു....... 'രസികന്‍ ചോദ്യചോദിക്കട്ടെ...എന്നല്ലേ....? ചിരിചുക്കൊണ്ടു കളിയാക്കിചോദിചതാ..അവള്‍ "ഒരു രാക്ഷസനി ഒരുദിവസം മൂന്ന് ആനകളെ കിട്ടി" ഞാന്‍ അവളുടെ അടുത്തേക്കുചേര്‍ന്നിരുന്നുകൊണ്ട്‌ പറഞ്ഞുതുടങ്ങി"ഒരു ആണും രണ്ട്‌ പെണ്ണും.പിറ്റേദിവസം പൊരിചുതിന്നാമെന്നുകരുതി നമ്മുടെരാക്ഷസന്‍ മൂന്നിനെയും ഒരു ഭരണിയിലിട്ട്‌ അടചുവചു. അങ്ങനെ കുറച്‌ സമയം കഴിഞ്ഞു. ആണാനമെല്ലെ ഒറു പിടിയാനയുടെ അടുത്തുചെന്ന് ഒരു ഉമ്മതന്നാല്‍ രക്ഷപ്പെടാനുള്ള വഴി പറഞ്ഞുതരാം എന്നു പറഞ്ഞു.പെണ്ണാന സമ്മതിചു.ഉമ്മകിട്ടിക്കഴിഞ്ഞപ്പോള്‍ ആണാന ഞാനെല്ലാം വെറുതെ പറഞ്ഞതാണല്ലോ.എന്നായി.പിന്നെ കുറചുകൂടികഴിഞ്ഞപ്പോള്‍ മറ്റേ പെണ്ണാനയുടെ അടുത്തുപോയി, ഞാന്‍ ആ പെണ്ണിനുപറഞ്ഞുകൊടുത്തില്ലെങ്കിലും നീ ഒരു ഉമ്മതന്നാല്‍ നിനക്കു മാത്രം കാണിചുതരാം രക്ഷപ്പെടാനുള്ളവഴി,എന്നു പറഞ്ഞു,അങ്ങനെ അതിനെയും പറ്റിഛു......" അവസാനം പിറ്റേദിവസം രാവിലെയായപ്പോഴേക്കും പിടിയാന രണ്ടും രക്ഷപ്പെട്ടിരിന്നു.ഭരണിയില്‍ ആണാന മാത്രംബാക്കി.എന്താണുണ്ടായതെന്ന് പറയാന്‍പറ്റുമോ എന്റെ സീതകുട്ടിക്ക്‌..........?പുരികം ചുളിഛും ചുണ്ടുകൂര്‍പ്പിഛും കണ്ണുകള്‍ അമര്‍ത്തിഛിമ്മിയും..... പലവിധത്തില്‍ ആലോചിഛുനോക്കുന്നതിനെ ഞാന്‍ കളിയാക്കിക്കൊണ്ടിരുന്നു.എന്തായാലും ഉത്തരം കിട്ടിയില്ല .തോറ്റു എന്നു മൂളിക്കൊണ്ടിരുന്നു. "അറിയില്ലല്ലോ,തീര്‍ഛയല്ലേ...." തോറ്റു തുന്നം പാടിയില്ലേ?" ങ്‌ഹാ..... തൊപ്പിയിട്ടില്ലേ?,,,,, "ഒന്നുപറയുണ്ടോ വേഗം"... "പരയാം ഒരു....? എന്ത്‌?.... ഒരു ഉമ്മതന്നല്‍ പറഞ്ഞുതരാം..... (തുടരും)

Sunday, August 20, 2006

എക്‍സ്‌പ്രസ്സ്‌ ഹൈവേ,,,,,,,,,

റോഡ്‌ വന്നാല്‍ നാട്‌ തകരുമെന്ന് പറയാന്‍ കടുത്തതെലിക്കട്ടി വേണമെന്നായിരുന്നു നാമെക്കെ വിചാരിചത്‌.5മീറ്റര്‍ മുതല്‍ 12മീറ്റര്‍ വരെ ഉയരം ഉണ്ടാകുമത്രെ നിര്‍ദ്ദിഷ്‌ട എക്‍പ്രസ്‌ ഹൈവേക്ക്‌.അങ്ങനെവന്നാല്‍ ഒരു ഭാഗത്തുകൂടി പോകുന്ന "ആന "സവാരി മറുഭാഗത്തുള്ളവര്‍ കാണില്ലത്രെ.ഇത്‌ നമ്മുക്ക്‌ ടുറിസം വരുമാനത്തെ പ്രതികൂലമായിബാധിക്കുമെന്നതിലാണ്‍ ചിലരുടെ ദു:ഖം.ചില പഞ്ചായത്തുകള്‍ ഭാഗികമായും ചിലത്‌ പൂര്‍ണ്ണമായും ഭാഗിക്കപ്പെടുമെന്നാണ്‍ ഒരു ബേജാര്‍. നമ്മുടെ ബെഡ്‌റൂമുകള്‍ക്ക്‌. നടുവിലൂടെ വിഭജനം നടന്നിട്ട്‌ യാതെരു കുഴപ്പവും ഉണ്ടായില്ലന്ന് ആ വിഭജനത്തിനുകാര്‍മ്മികത്വം വഹിച "സി.പി.എമ്മിനു "മനസ്സിലായില്ലെന്നണുനമ്മുക്ക്‌ മനസ്സിലാകുന്നത്‌. കേരളത്തില്‍ വരുമായിരുന്ന എക്‍സ്‌പ്രസ്‌ ഹൈവേക്ക്‌ 507കി.മീറ്റര്‍ നീളമാണുള്ളത്‌. 19സ്തലങ്ങളില്‍ വാഹനങ്ങള്‍ക്ക്‌ പുറത്ത്‌ കടക്കാനും കയറാനും പാതകളുണ്ടെന്ന് കണക്കും മാപ്പും കാണിചു പറഞ്ഞാലും നാട്‌സ്‌നേഹികള്‍ അട്ങ്ങുനില്ല. ഹൈവേ മറികടക്കാന്‍ 565 പാതകളുണ്ടാകും അരകിലോമീറ്റര്‍ പോലും നടക്കാനാവാത്തവരും മനസ്സില്ലാത്തവരും മടിയന്‍മാരാണെന്ന് പറയരുത്‌ .കാരണം അവര്‍ കടിനമായി നാടിനെ സ്‌നേഹിക്കുന്നതിനാല്‍ നടത്തംകാരണം ഭൂമിക്ക്‌ പരിക്കോ വേദനയോ വാരാനിടയുണ്ടെന്ന് വിചാരിചുകാണും.

Saturday, August 12, 2006

ഭാരത മക്കള്‍ക്‌ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സ്വാതന്ത്യദിന ആശംസകള്‍

Monday, August 07, 2006

സ്‌ത്രീയുടെധനം സ്‌ത്രീധനം,,,,,,

പീഡനങ്ങളില്‍ ലോകത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നരാജ്യമാണ ഇന്ത്യ. സ്‌ത്രീധനമെന്നപേരില്‍ ആത്മഹത്യകളും,കൊലകളും നമ്മുടെ നാട്ടിലെ മേലാളന്മാരുടെ കണ്ണ്‍തുറപ്പിക്കുനില്ല.സ്‌ത്രീധന നിരോധനം എന്നത്‌ ഇപ്പോഴും പ്രഹസനമായി തുടരുകയാണ്‍.സ്‌ത്രീക്ക്‌ പവിത്രത കല്‍പ്പിക്കുന്ന ഭാരതത്തിന്റെ സംസ്‌കാരത്തിനു കളങ്കം ചാര്‍ത്തുന്ന സ്‌ത്രീധനമെന്ന മഹാമാരികാരണം രാജ്യത്തിന്റെ അരക്ഷിതാവസ്ത കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്‍. കേരളാ വനിത കമ്മീഷന്‍ വിക്തമായ ചില വ്യവസ്തകളടങ്ങിയ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു.ഈ നിര്‍ദ്ദേശങ്ങള്‍ സൂക്ഷ്‌മപരിശോധനക്ക്‌ വിധേയമാക്കി നടപ്പില്‍ വരുത്തുമെന്ന പ്രതീക്ഷയിലാണുപീഡിതജനത.പീഡിത ജനത എന്നും നോക്കുകുത്തിയായി നില്‍ക്കില്ല.സാഹചരങ്ങള്‍ അവരെ പ്രക്ഷോഭകാരികളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്‍. ഇവിടെ നമ്മുക്ക്‌ ചെയ്യാന്‍ കഴികുക ഒന്ന് മാത്രമാണ്‍.ഇതുപ്പോലുള്ള Link കളില്‍ ഒരുസ്‌തീധനവിരുദ്ധ പോരാട്ടം നാം ആരംഭിക്കുക. ഇനിയും അമാന്തം കാണിചാല്‍ സ്‌തീധനത്തിന്റെപേരില്‍ ജീവന്‍ ത്യജിക്കേണ്ടിവരുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍വര്‍ദ്ധിക്കും .

Saturday, July 29, 2006

എന്റെ ഉമ്മ,,,,,,,,

എന്റെ ഉമ്മ എന്നിലേക്ക്‌ വീണ്ടും കടന്നുവന്നു. എന്റെ ഹ്യദയത്തില്‍ ഉമ്മ ആനന്ദത്തിന്റെ വീര്‍പ്പ്‌ മഴ മുട്ടിചു.ഭൂമിയില്‍ എത്രയോജനങ്ങളുണ്ട്‌.അവര്‍ക്കൊക്കെ ഉരോ ഉമ്മമാരില്ലേ.പത്ത്‌ മാസത്തോളം ഗര്‍ഭത്തിലിട്ട്‌ ചുമന്ന ഉമ്മ നമ്മെ പൊറ്റിവളര്‍ത്തിയ ഉമ്മ എത്ര ബുദ്ധിമുട്ടുകളായിരിക്കും ഒരോ ഉമ്മമാരും അനുബവിചിരിക്കുക എന്നുട്ടും മക്കള്‍ക്ക്‌ വേണ്ടി മാത്രം ജീവിക്കുന്ന ഉമ്മമാര്‍ വല്ലാത്തൊരു ഉമ്മ തന്നെ. ഉമ്മയെന്ന പദം ലോകത്തിലെ മുഴുവന്‍ സ്നേഹം സ്വന്തമാക്കിയപൊലെ.ഊണിലും,ഉറക്കത്തിലും,നമ്മോടൊപ്പം താമസിക്കുകയും,നമ്മെ പരിപാലിക്കുകയും,മുലയൂട്ടുകയും ചെയ്‌തിരുന്ന ഉമ്മ എത്ര വലിയ സ്‌നേഹ സബന്നയായിരിക്കും.ഉമ്മ എന്ന പദത്തിനുള്‍ക്കൊള്ളാനാവുന്ന വിശാലമായ അര്‍ത്ഥതലങ്ങളിലേക്ക്‌ എന്റെ ഹ്യദയം ഊളിയിടുകയായിരുന്നു. സ്വന്തം മാതാവിനോട്‌ "ഛ്‌" എന്ന വാക്ക്‌ പോലും പറയരുതെന്ന് ഖുര്‍ആന്‍ പറഞ്ഞത്‌ മാത്യത്വത്തിന്റെ മഹത്വമുദ്‌ഘോഷിക്കാനാണ്‍.ഈശ്വരനുഎല്ലായിടത്തുമെത്താന്‍ കഴിയാത്തതിനാല്‍ മാതാക്കളെ അയചിരിക്കുന്നു എന്നൊരു ജൂത പഴമൊഴിയുണ്ട്‌.സാമാധാനകാലത്ത്‌ മക്കള്‍ മാതാപിതാക്കളെ സംസ്‌കരിക്കുബോള്‍ യുദ്ധകാലത്ത്‌ മാതാപിതാക്കള്‍ മക്കളെ സംസ്‌ക്കരിക്കുമെന്നാണ്‍ ക്രോസസ്‌ പറഞ്ഞത്‌. ശിശുവിന്റെ ഭാവി മാതാവിന്റെ അടുത്താണെന്ന് നെപ്പോളിയന്റെ ഭാഷ്യം.ഉമ്മയെ വര്‍ണ്ണിക്കാത്ത കവികളോ സാഹിത്യകാരന്‍മാരോ ഉണ്ടാവില്ലെന്ന്പറയാം.ചെറുപ്പകാലത്ത്‌ മക്കളുടെ സംശയം മാതാവ്‌ തീര്‍ത്ത്‌ കൊടുക്കുബോള്‍ അവരല്‍പം വലുതായാല്‍ മക്കള്‍ മാതാവിന്റെ സംശയം തീര്‍ത്ത്‌കൊടുക്കുമെന്ന് ആരോ പറഞ്ഞ്‌കേട്ടിരുന്നു. പെട്ടൊന്നെന്റെ ഹ്യദയത്തില്‍ വര്‍ത്തമാനയുഗത്തിലെ ദുരന്തചിത്രങ്ങള്‍ തെളുഞ്ഞ്‌ വരുന്നു.വാചാലനായിരുന്ന എന്റെ ആത്മാവ്‌തേങ്ങിയ പൊലെ. വ്യദ്ധസദനങ്ങളെന്ന ഓമപ്പേരിട്ട്‌വിളിക്കപ്പെടുന്ന സൌധങ്ങള്‍ക്കകത്ത്‌ മാത്യഹ്യദയം തളചിടുബോള്‍ മക്കള്‍ക്ക്‌ യാതൊരു പരിഭവവുമില്ല .സ്വന്തം വീട്ടില്‍ അതിധികള്‍ വരുബോള്‍ വ്യദ്ധമാതാപിതാക്കളെ അവര്‍ കാണുന്നത്‌ ആധുനികര്‍ക്‌ക്‍വല്ലാത്തൊരു അഭിമാനക്കുറവ്‌.എത്ര സദനങ്ങളാ വളര്‍ന്നുവരുന്നത്‌ എന്നിട്ടും പരിഭവമില്ലാതെ,പാരാതികളില്ലാതെ മക്കള്‍ക്ക്‌ വേണ്ടി എല്ലാം സഹിക്കുന്ന ഉമ്മമാര്‍ . ഹൊ വല്ലാത്തൊരു ഉമ്മ തന്നെ

Wednesday, July 26, 2006

മദ്യ ക്ഷണിചൂവരുത്തുന്ന രോഗം.,,,,,,,,,,,,,

മദ്യംപലരിലുംപലതരത്തിലാണ്‍പ്രവര്‍ത്തിക്കുന്നത്‌.ചിലര്‍ക്കു മദ്യം അകത്തുചെന്നാല്‍ ആരോടെങ്കിലും വഴക്കുകൂട്ടണം,അടിപിടിയുണ്ടാക്കണം,മറ്റു ചിലര്‍ക്ക്‌ മതിഭ്രമം.ഇല്ലാത്തത്‌ ഉണ്ടെന്നുസങ്കല്‍പിക്കും.കാണാത്തതുകണ്ടതായി തോന്നും പിന്നെ സംശയങ്ങളും.വാസ്തവത്തില്‍ഇതെൊരു രോഗാവസ്തയാണ്‍. മദ്യ ക്ഷണിചൂവരുത്തുന്ന രോഗം.

Saturday, July 22, 2006

ഭാഷ എന്ന പ്രഹേളിക,,,,,,,,,,,,,,

പാപുവാ ന്യുഗിനില്‍ 750 ഭാഷകളുണ്ടത്രെ.വംശീയാടിസ്താനത്തിലുള്ള ഈ ഭാഷകള്‍ തമ്മില്‍ അശയവിനിമയംസാധ്യമല്ല.കെനിയയില്‍നാല്‍പതു വംശങ്ങളുണ്ട്‌ അത്രയും തന്നെ ഭാഷകളും. ലോകമെൊട്ടാകെ എത്ര ഭാഷകള്‍ ഉണ്ടെന്ന ചോദ്യത്തിനു വ്യക്‍തമായ ഉത്തരമില്ല. നാലായിരമെന്നു ചിലര്‍ പറയുബോള്‍ പതിനായിരമെന്നു വേറൊരു കണക്കു കേള്‍ക്കാം. ഒരേവാക്കിനു വിഭിന്നങ്ങളായ അര്‍ത്തങ്ങളുണ്ട്‌.'ബോല'എന്നപദത്തിനു ദക്ഷിണഅമേരിക്കയില്‍ബോള്‍പെന്‍എന്നും കള്ളം എന്നും വിപ്ലവം എന്നും അര്‍ത്തങ്ങളുണ്ട്‌.ഒരിടത്ത്‌അതുതെറിയുമാണ്‍. 'ടാംബോ'എന്ന പദത്തിനു വഴിയോര ഭക്ഷണശാലയെന്ന് കെൊളംബിയയിലും പശുവളര്‍ത്തല്‍കേന്ദ്രമെന്ന് അര്‍ജന്റീനയിലും വേശ്യാലയമെന്നുചിലിയിലുംഅര്‍ത്തമുണ്ട്‌.

myspace


myspace graphics


Top Blogs myspace icon

myspace icon

myspace icons